Tuesday, April 27, 2010

ഗോപിമോനും ലോകവും

പോകുന്ന വഴിയെ നിറച് പാടവും കാവും കുളവും ഒക്കെ ആയി അങ്ങനെ ഒരു കുഗ്രാമം എന്ന് വേണമെങ്ങില്‍ പറയാം. പക്ഷെ ഗോപിമോന് ആ ഗ്രാമം വല്യ ഇഷ്ടമായിരുന്നു. വീടിനു പുറകിലായി ഒരു കിണറുണ്ട്. പിന്നെ ചെറിയ വാഴ, തെങ്ങ്, കവുങ്ങ് അങ്ങനെ പട്ടിക നീളും. വീട് അത്ര വലുതൊന്നും അല്ലെങ്കിലും വീടിനുള്ളില്‍ ഈ മഹാന്‍ കോലാഹലം തന്നെ ആണ്. മഴക്കാലം ആയാല്‍ പിന്നെ പറയണ്ട നമ്മുടെ എട്ടുകാലിയും പാട്ടയും ഒക്കെ കേറി നെരങ്ങും ആ വീട്ടില്‍. വീടിനു പുറത്തിറങ്ങി അല്പം തെക്കോട്ട്‌ നടന്നാല്‍ കൃഷ്ണരാജിന്റെ വീട് ആണ്. അവന്റെ വീട് ഓല വച്ച ഒണ്ടാക്കിയ ഒന്നാണ് . ഗോപിമോന്റെ ആണെങ്ങില്‍ കോണ്‍ക്രീറ്റ് കെട്ടിടവും.കൃഷ്ണരാജിനു വീടിനു മുന്നിലായി പാടവും പുറകിലായി കുളവും ഉണ്ട് കുളത്തില്‍ നിന്നും പാടത്തിന് അരികിലൂടെ മഴക്കാലത്ത്‌ വെള്ളം ഒളിച്ചു പുറത്തേക്കു പോകും, കൂടെ കുറെ മീനുകളും.
മീന്‍ പിടുത്തം ഗോപിമോന്റെ ഒരു നേരം പോക്കാണ്. മീനുകളെ പിടിച്ച വീടിനു പുറകിലുള്ള കിണറ്റില്‍ തള്ളിയാലെ ഗോപിമോന് ഉറക്കം വരൂ. മീന്‍ പിടിക്കാന്‍ കൂട്ടുകാര്‍ ഒരുപാട് വിദ്യകള്‍ ഉപയോഗിക്കാറുണ്ട്.ചിലര്‍ പേനയുടെ പ്ലാസ്റിക് റീഫില്‍ ഇന്റെ തുറന്ന ഭാഗത്ത്‌ സൂചി കുത്തി കയറ്റും എന്നിട്ട് മീനുകളെ കാണുമ്പോള്‍ ഉന്നം നോക്കി ഒരൊറ്റ ഏറാന്. കൊണ്ടെങ്ങില്‍ അടുത്തനിമിഷം മല്‍ത്സ്യം അന്തരിച്ചു പൊങ്ങി കിടക്കും. ഈ വിദ്യ ഗോപിമോന് തീരെ ഇഷ്ടമല്ല. കാരണം മീനുകളെ ചത്ത്‌ കാണുന്നത് വളരെ അധികം മനപ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. മാത്രവും അല്ല ചിലര്‍ ഈ ചത്ത മല്ത്സ്യാതെ ഭക്ഷനതിനായും ഉപയോഗിക്കും. ഹയീഇ !!! ഏഭ്യന്മാര്‍ ! പിന്നെ ഒരു മാര്‍ഗം ഉണ്ട് ചെരുപ്പ് വിദ്യ ! ഇതു ഗോപിമോന്‍ വേറെ ചില ഉള്സാഹികളില്‍ നിന്നും കണ്ടു പഠിച്ച ഒന്നാണ്. റോഡിനു അരികിലൂടെ മഴക്കാലത്ത് പാടത്ത് നിന്നും കവിഞ്ഞു വെള്ളം പുറത്തേക്കു ഒഴുകുമല്ലോ. അവിടെയാനെങ്ങില്‍ ചാലും ഇല്ല . അപ്പൊ റോഡിന്‍റെ മധ്യഭാഗം മാത്രമേ വെള്ളം ഇല്ലാത്തതായി ഉണ്ടാകു . അരികിലൂടെ ഒളിച്ചു പോകുന്ന വെള്ളത്തില്‍ ലക്ഷമിട്ടു നടക്കുക്ക ! നമ്മുടെ മല്ത്സ്യ ചങ്ങാതികളെ ആരെയെങ്ങിലും അതില്‍ കണ്ടുകിട്ടിയാല്‍ പതുക്കെ ചെരുപ്പ് വച്ച് വെള്ളത്തോടെ മല്ത്സ്യ ചങ്ങാതിയെ തെറ്റിച് റോഡിന്‍റെ മധ്യത്തില്‍ ഇടുക . പിന്നെ കാര്യങ്ങള്‍ എളുപ്പമാണല്ലോ ! മല്‍ത്സ്യം ചവതും ഇല്ല അതിനെ പിടിച്ചു കിണറ്റിലും ഇടാം. പക്ഷെ ഒരു പ്രശ്നം ഉണ്ട്. ഗോപിമോന് മീനെ തൊടാന്‍ അറപ്പാണ് . മാത്രമല്ല തെറ്റിച്ചു റോട്ടില്‍ ഇട്ട മീനെ എങ്ങനെ കിണറ്റില്‍ എത്തിക്കും ?
എല്ലാത്തിനും പരിഹാരം ഉണ്ടെന്നു പറയുന്നത് വെറുതെ അല്ല. ഈ പാടങ്ങളുടെ അരികില്‍ ഒരുപാടായി കണ്ടു വരുന്ന ഒരു സംഭവമാണല്ലോ ചേമ്പ് ഇല . അത് തന്നെ ആണ് പ്രതിവിധി. ചേമ്പ് ഇലയ്ക് വെള്ളം അതിന്റെ പ്രതലത്തില്‍ ഒരുപാട് നേരത്തേക്ക് സ്പര്‍ശം കൂടാതെ നിലനിര്‍ത്താന്‍ ഉള്ള കഴിവ് ഉണ്ട് .ചെമ്ബിലയുടെ അഗ്രങ്ങള്‍ മുകളിലേക്കും മധ്യഭാഗം ഒരു കുഴി പോലെയും ആക്കുക്ക. കുറച് വെള്ളം അതില്‍ നിറച്ചാല്‍ ദാ കിടക്കുന്നു നമ്മുടെ മീന്‍ ശകടം ! ഇതാണ് ഒരു സാധാരണ സ്കൂള്‍ കുട്ടിയുടെ മീന്‍ പിടുത്ത വാഹനം.വീട്ടില്‍ എത്തുന്നത്‌ വരെ നമ്മുടെ മല്‍ത്സ്യം അതില്‍ പൂക്കാട്ടുപടി ബസില്‍ രാവിലെ 9:30 നു ആളുകള്‍ നിരങ്ങി ഇരിക്കുന്നത് പോലെ ഇരുന്നൊല്ലും.
അവിടത്തെ ശ്രദ്ധേയമായ ഒരു കാഴ്ച ആണ് കൊക്കുകള്‍ ഈ കൊക്കുകളെ സ്കൂളിലെ ചങ്ങാതിമാര്‍ തക്കത്തില്‍ ഓടിച്ചിട്ട് പിടിക്കും എന്നിട്ട് അതിന്റെ കൊത് എല്കതിരികാന്‍ ഒരു തന്ത്രവും പ്രയോഗിക്കും. കൊക്കുകളുടെ കൊക്ക് വെള്ളയ്ക്ക എന്ന് എല്ലാവരും പറയുന്ന ഒരു സാധനത്തില്‍ തുളച് കയറ്റും പിന്നെ ഉണ്ടോ കൊക്കിനു ചുണ്ട് അനക്കാന്‍ പറ്റുന്നു. പില്ലെരോടാ കളി !!! മഴക്കാലം ആകുമ്പോള്‍ സ്കൂള്‍ മൈതാനം നിറയെ വെള്ളം ആകും പിന്നെ എന്താ രസം, തവളകളും മീനുകളും എല്ലാം ! സ്കൂള്‍ മൈതാനത്തിന്റെ വടക്കേ മൂലയില്‍ ഉള്ള മതില്‍ ചാടിയാല്‍ എത്തിപ്പെടുന്നത് തുറസ്സായ സ്ഥലത്ത് ഒറ്റപ്പെട്ടു നില്‍കുന്ന ഒരു കശുമാവിന്‍ ചുവട്ടില്‍ ആണ്. കശുമാവ് അതിന്റെ ശാഖകളും വേരുകളും നീട്ടി അങ്ങനെ ഒരു യോദ്ധാവിനെ പോലെ അവിടെ നില്കും .ശാഖകളില്‍ കേറി നിരങ്ങാന്‍ കുറെ കുട്ടികളും ഉണ്ടാവും ! വല്ലപ്പോഴും ഒക്കെ ഗോപിമോനും അതിന്റെ ശക്ഖകളില്‍ കയറി കാലുകൊണ്ട് ശാഖയില്‍ കുരുക്കുണ്ടാക്കി കൈയും തലയും ഉടലും താഴേയ്ക്ക് തളര്‍ത്തി ഇട്ടു, വെറുതെ ഒരു വേതാളത്തെ പോലെ അങ്ങനെ കിടക്കും! ആഹാ എന്താ സുഖം;

തുടരും ....